എറണാകുളം : കോതമംഗലത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകളുടെ മരണത്തിൽ മനംനൊന്ത് മാതാവ് ജീവനൊടുക്കി. നെല്ലിക്കുഴി അമ്പലപ്പടി സ്വദേശിനി ഗായത്രി (45) ആണ് മരിച്ചത്, താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ട് മാസം മുൻപ് ചിറയിൻകീഴിലുണ്ടായ ബൈക്കപകടത്തിൽ ഗായത്രിയുടെ മകളും ആലുവ യുസി കോളേജിലെ എംബിഎ വിദ്യാർത്ഥിനിയുമായ സ്നേഹ (24) ന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന സ്നേഹ ശനിയാഴ്ച രാത്രി മരിച്ചു. മകൾ മരിച്ച വിവരം അറിഞ്ഞ ഗായത്രി താമസ സ്ഥലത്ത് തൂങ്ങിമരിക്കുകയായിരുന്നു.
English Summary : daughter dies in bike accident heartbroken mother committed suicide