Saturday, May 18, 2024
-Advertisements-
KERALA NEWSകോഴിക്കോട് വയോധികന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി

കോഴിക്കോട് വയോധികന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

കോഴിക്കോട് : കൊടുവള്ളിയിൽ വയോധികന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി. എളേറ്റിൽ സ്വദേശി ചെറിയ ആലി (63) ന്റെ മൃതദേഹമാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. എളേറ്റിലെ പൊതുകുളത്തിലാണ് വ്യാഴാഴ്ച രാവിലെ ആലിയുടെ മൃതദേഹം കണ്ടെത്തിയത്.

പ്രദേശവാസികളായ ചിലർ രാവിലെ കുളിക്കുന്നതിനായി കുളത്തിലെത്തിയപ്പോഴാണ് ആലിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ആലിയുടെതെന്ന് കരുതുന്ന ചെരുപ്പും ടോർച്ചും കുളക്കരയിൽ നിന്നും കണ്ടെത്തി. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു.

സംഭവത്തിൽ കൊടുവള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വഡും വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗവും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

English Summary : body of an elderly man was found at kozhikode

-Advertisements-