Sunday, May 19, 2024
-Advertisements-
KERALA NEWSആലുവയിൽ പുഴയിൽ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി മുങ്ങി മരിച്ചു

ആലുവയിൽ പുഴയിൽ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി മുങ്ങി മരിച്ചു

chanakya news
-Advertisements-

കൊച്ചി : ആലുവയിൽ പുഴയിൽ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ആലുവ കുന്നത്തേരി എടശ്ശേരി വീട്ടിൽ ഷാഫിയുടെ മകൻ മിഷാൽ (14) ആണ് മരിച്ചത്. ആലുവ എസ്എൻഡിപി സ്കൂൾ വിദ്യാർത്ഥിയാണ്.

ശനിയാഴ്ച ഉച്ചയോടെ നാല് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു മിഷാൽ. ഇതിനിടെ പുഴയിൽ മുങ്ങിപോകുകയായിരുന്നു. സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചലിൽ മിഷാലിന്റെ ,മൃതദേഹം കണ്ടെത്തുകയായിരുന്നു.

കളമശേരി മെഡിക്കൽ കോളേജിലെത്തിച്ച മൃതദേഹം ആശുപത്രി നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

English Summary : boy drowned in aluva river

-Advertisements-