Thursday, May 2, 2024
-Advertisements-
KERALA NEWSബസ് സ്റ്റാൻഡിൽ നിന്നാണ് പെൺകുട്ടിയ അജ്മൽ പരിചയപ്പെടുന്നത് ; രക്ഷിതാക്കളോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയ പതിനാലുകാരിയെ പീഡിപ്പിച്ച...

ബസ് സ്റ്റാൻഡിൽ നിന്നാണ് പെൺകുട്ടിയ അജ്മൽ പരിചയപ്പെടുന്നത് ; രക്ഷിതാക്കളോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയ പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

കോഴിക്കോട് : കുന്ദമംഗലത്ത് മാതാപിതാക്കളോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയ പതിനാലുകാരിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊടുവള്ളി സ്വദേശി അജ്മൽ (24) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ രക്ഷിതാക്കളോട് വഴക്കിട്ട് വീടുവിട്ടറിങ്ങിയ പെൺകുട്ടിയെ ബസ് സ്റ്റാൻഡിൽ നിന്നും വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പെൺകുട്ടിയെ കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അജ്മലിനെ അറസ്റ്റ് ചെയ്തത്.

വീടുവിട്ടറിങ്ങിയ പെൺകുട്ടിയെ ബസ് സ്റ്റാൻഡിൽ വെച്ച് പരിചയപ്പെട്ട അജ്മൽ വീട്ടിലേക്ക് കൊണ്ട് പോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് മുക്കത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

English Summary : kozhikkode man arrested rape case kunnamangalam

-Advertisements-