Thursday, May 2, 2024
-Advertisements-
KERALA NEWSഇടിയുടെ ആഘാതത്തിൽ ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു ; സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ...

ഇടിയുടെ ആഘാതത്തിൽ ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു ; സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കോളേജ് വിദ്യാർത്ഥിനി മരിച്ചു

chanakya news
-Advertisements-

കോഴിക്കോട് : താമരശ്ശേരി കൊടുവള്ളിയിൽ പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ചു. താമരശ്ശേരി ചുങ്കം സ്വദേശിനി ഫാത്തിമ മിൻസിയ (20) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന മിൻസിയ വ്യാഴാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.

മണാശേരി കെഎംസിടി മെഡിക്കൽ കോളേജിലെ ബി ഫാം വിദ്യാർത്ഥിയായിരുന്നു മിൻസ. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ എതിരെ വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ മിൻസിയ ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

English Summary : student dies in hospital after road accident

-Advertisements-