Monday, May 20, 2024
-Advertisements-
KERALA NEWSപെൺകുട്ടി കൂട്ടുകാരിയോട് വിവരം പറഞ്ഞതോടെയാണ് പീ ഡനം പുറത്തറിഞ്ഞത് ; വീട്ടിൽ ആരുമില്ലാത്ത നേരത്ത് പ്ലസ്...

പെൺകുട്ടി കൂട്ടുകാരിയോട് വിവരം പറഞ്ഞതോടെയാണ് പീ ഡനം പുറത്തറിഞ്ഞത് ; വീട്ടിൽ ആരുമില്ലാത്ത നേരത്ത് പ്ലസ് ടു വിദ്യാർത്ഥിനിയായ സഹോദരിയെ പീ ഡിപ്പിച്ച സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ

chanakya news
-Advertisements-

കോഴിക്കോട് : വീട്ടിൽ മറ്റാരുമില്ലാത്ത നേരത്ത് സഹോദരിയെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ. കോഴിക്കോട് പുതുപ്പാടി സ്വദേശിയായ യുവാവിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.

വീട്ടിൽ മറ്റാരും ഇല്ലാത്ത നേരത്ത് യുവാവ് സഹോദരിയെ നിരന്തരം ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. സഹോദരനെ ഭയന്ന് പെൺകുട്ടി വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പ്ലസ്‌ടു വിദ്യാർത്ഥിനിയായ പെൺകുട്ടി കൂട്ടുകാരിയോട് വിവരം പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

തുടർന്ന് സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്സോ നിയമപ്രകാരം താമരശ്ശേരി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

English Summary : brother sexually assault minor sister kozhikode

-Advertisements-