Sunday, May 19, 2024
-Advertisements-
KERALA NEWSKannur Newsവീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന മെഡിക്കൽ വിദ്യാർത്ഥിനിയുടെ ശുചിമുറി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പതിനാറുകാരനെതിരെ പോലീസ്...

വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന മെഡിക്കൽ വിദ്യാർത്ഥിനിയുടെ ശുചിമുറി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പതിനാറുകാരനെതിരെ പോലീസ് കേസെടുത്തു

chanakya news
-Advertisements-

കണ്ണൂർ : ചക്കരക്കല്ലിൽ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന മെഡിക്കൽ വിദ്യാർത്ഥിനിയുടെ ശുചിമുറി ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയ പതിനാറുകാരനെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശിക്കെതിരെയാണ് പോലീസ് കേസെടുത്തത്. ജൂൺ,ജൂലായ് മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മെഡിക്കൽ വിദ്യാർത്ഥിനി ചക്കരക്കൽ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പതിനാറുകാരനെതിരെ കേസെടുത്തിരിക്കുന്നത്. പതിനാറുകാരന്റെ വീട്ടിലാണ് വിദ്യാർത്ഥിനി പേയിങ് ഗസ്റ്റായി താമസിച്ചിരുന്നത്. പെൺകുട്ടി ശുചിമുറിയിൽ പോകുന്നതും വസ്ത്രം മാറുന്നതും അടക്കമുള്ള ദൃശ്യങ്ങളാണ് പതിനാറുകാരൻ മൊബൈൽ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചത്.

കഴിഞ്ഞ ദിവസം ശുചിമുറിയിൽ മൊബൈൽ ഒളിപ്പിച്ച നിലയിൽ പെൺകുട്ടിയുടെ ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് മൊബൈൽ ക്യാമറ ഓൺ ചെയ്ത് ദൃശ്യങ്ങൾ പകർത്തിയതാണെന്ന് മനസിലായത്. ഫോൺ പരിശോധച്ചപ്പോൾ ഒരു മാസത്തോളമായി പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയതായി കണ്ടെത്തി. തുടർന്ന് പെൺകുട്ടി പരാതിയുമായി ചക്കരക്കൽ പോലീസിനെ സമീപിക്കുകയായിരുന്നു.

English Summary : capturing the bathroom footage of a medical student living as a paying guest

-Advertisements-