Saturday, May 18, 2024
-Advertisements-
KERALA NEWSപെൺകുട്ടിയെ പീഡിപ്പിക്കാൻ ഭർത്താവിനെ സഹായിച്ചത് ഭാര്യ ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ച സംഭവത്തിൽ...

പെൺകുട്ടിയെ പീഡിപ്പിക്കാൻ ഭർത്താവിനെ സഹായിച്ചത് ഭാര്യ ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ

chanakya news
-Advertisements-

വയനാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. പൂതാടി ചെറുകുന്ന് സ്വദേശികളായ പ്രചിത്തൻ (45), ഭാര്യ സുജ്ഞാന (38) എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവിൽ പോയിരുന്നു.

കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ഇരുവരും കേണിച്ചിറ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ കിഴക്കേമഞ്ചംങ്കോട് സുരേഷ് (59) നെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2020 മുതൽ 2023 വരെ ശാരീരികമായും, മാനസികമായും പീഡിപ്പിക്കുകയായിരുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുന്ന കാലം തൊട്ട് ഭാര്യയുടെ സമ്മതത്തോടെ പ്രചിത്തൻ പെൺകുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു.

വീട്ടിൽ വെച്ച് നിരവധി തവണ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി. ഭർത്താവ് പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ അതിന് വേണ്ട ഒത്താശ ചെയ്തിരുന്നത് ഭാര്യ സുജ്ഞാന ആയിരുന്നെന്നും പരാതിയിൽ പറയുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

English Summary : couple arrested for raping minor girl in wayanad

-Advertisements-