Saturday, May 4, 2024
-Advertisements-
KERALA NEWSമറ്റൊരു പെൺകുട്ടിയുമായും ആദിത്യന് അടുപ്പമുണ്ടായിരുന്നു ; വയനാട്ടിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ...

മറ്റൊരു പെൺകുട്ടിയുമായും ആദിത്യന് അടുപ്പമുണ്ടായിരുന്നു ; വയനാട്ടിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

വയനാട് : സുൽത്താൻ ബത്തേരിയിൽ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി അലീന ബെന്നി (14) ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റില്‍. ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി ആദിത്യൻ (20) ആണ് അറസ്റ്റിലായത്. ആത്‍മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് നൂല്‍പ്പുഴ പൊലീസ് ആദിത്യനെ അറസ്റ്റ് ചെയ്തത്. അലീനയും, ആദിത്യനും ഇൻസ്റ്റഗ്രാമിലൂടെ നിരന്തരം ചാറ്റ് ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി.

ഡിസംബർ ഇരുപത്തിനാണ് അലീന ബെന്നിയെ ബന്ധു വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുള്ളതായി ആരോപിച്ച് കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് ഇൻസ്റ്റഗ്രാം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അലീന ബെന്നി ജീവനൊടുക്കാനുണ്ടായ സാഹചര്യം വ്യക്തമായത്. തുടർന്ന് ആദിത്യനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ആദിത്യന്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് മറ്റൊരു പെണ്‍കുട്ടിയുമായി ആദിത്യന് ബന്ധമുണ്ടെന്ന് മനസിലാക്കിയ അലീന ബെന്നി ആദിത്യനുമായി വഴക്കിട്ടിരുന്നു. ഇതിനെ തുടർന്നാണ് അലീന ആത്മഹത്യ ചെയ്തതെന്നാണ് വിവരം.

അതേസമയം പെൺകുട്ടി ആത്മഹത്യ ചെയ്തത് സ്കൂൾ അധികൃതർ കാരണമാണെന്ന് നേരത്തെ പ്രചാരണം നടന്നിരുന്നു. സ്ക്കൂളിലെ വാർഷിക ആഘോഷത്തിന് പിരിവ് നൽകാത്തതിനെ തുടർന്ന് അദ്ധ്യാപിക വഴക്ക് പറഞ്ഞതിൽ മനംനൊന്ത് ആത്‍മഹത്യ ചെയ്തന്നായിരുന്നു പ്രചാരണം.

English Summary : youth arrested in students suicide wayanad

-Advertisements-