Saturday, May 4, 2024
-Advertisements-
KERALA NEWSകർണാടക വനംവകുപ്പ് കാടുകയറ്റിവിട്ട ആനയാണ് ആക്രമണം നടത്തിയത് ; മാനന്തവാടിയിൽ വീടിന്റെ മതിൽ പൊളിച്ച് അകത്ത്...

കർണാടക വനംവകുപ്പ് കാടുകയറ്റിവിട്ട ആനയാണ് ആക്രമണം നടത്തിയത് ; മാനന്തവാടിയിൽ വീടിന്റെ മതിൽ പൊളിച്ച് അകത്ത് കയറിയ കാട്ടാന യുവാവിനെ ചിവിട്ടി കൊന്നു

chanakya news
-Advertisements-

വയനാട് : മാനന്തവാടിയിൽ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന വീടിന്റെ മതിൽ പൊളിച്ച് അകത്ത് കയറി യുവാവിനെ ചവിട്ടി കൊന്നു. മാനന്തവാടി സ്വദേശി അജി (42) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കർണാടക റേഡിയോ കോളർ ഘടിപ്പിച്ച് കാടുകയറ്റിയ ആനയാണ് ജനവാസമേഖലയിലെത്തിയത്.

കഴിഞ്ഞ കുറച്ച് ദിവസമായി ഈ ആന ജനവാസമേഖലയിൽ എത്തിയിരുന്നതായാണ് വിവരം. കേരള വനംവകുപ്പ് ആനയുടെ സഞ്ചാരപഥം നിരീക്ഷിച്ച് വരുന്നതിനിടെയാണ് ആന വീടിന്റെ മതിൽ പൊളിച്ച് അകത്ത് കടന്ന് യുവാവിനെ കൊലപ്പെടുത്തിയത്.

ആക്രമണത്തിന് ശേഷവും ആന ജനവാസ മേഖലയിൽ തുടരുന്നതിനാൽ മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നേരത്തെ തണ്ണീർ കൊമ്പൻ ജനവാസമേഖലയിൽ ഇറങ്ങിയപ്പോഴും മാന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

English Summary : died in wayanad in an elephant attack

-Advertisements-