Saturday, May 18, 2024
-Advertisements-
KERALA NEWSചാണകം രാജ്യസഭ സീറ്റുറപ്പിച്ചു ; വത്സൻ തിലങ്കരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച ഉണ്ണിമുകുന്ദന് നേരെ സൈബർ ആക്രമണം

ചാണകം രാജ്യസഭ സീറ്റുറപ്പിച്ചു ; വത്സൻ തിലങ്കരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച ഉണ്ണിമുകുന്ദന് നേരെ സൈബർ ആക്രമണം

chanakya news
-Advertisements-

ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലെങ്കിരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. മാളികപ്പുറം സിനിമയുടെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി കണ്ണൂരിൽ എത്തിയ ഉണ്ണിമുകുന്ദൻ വത്സൻ തിലങ്കരിയെ കാണുകയായിരുന്നു. വത്സൻ തിലങ്കരിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും ഉണ്ണിമുകുന്ദൻ പങ്കുവെച്ചിട്ടുണ്ട്.

മാളികപ്പുറം ഏറ്റെടുത്തതിൽ പ്രേക്ഷകർക്ക് നന്ദി അറിയിച്ച ഉണ്ണിമുകുന്ദൻ. മറ്റ് ഭാഷകളിൽ മാളികപ്പുറം ഉടൻ പുറത്തിറങ്ങുമെന്നും അറിയിച്ചു. അതേസമയം ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധങ്ങൾ നടത്തിയ വത്സൻ തില്ലെങ്കരിക്കൊപ്പമുള്ള ചിത്രത്തിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ചാണകം രാജ്യസഭാ സീറ്റ് ഉറപ്പിച്ചു എന്ന് തുടങ്ങി നിരവധിപേർ പേർ മോശം കമന്റുകൾ പങ്കുവെച്ചപ്പോൾ മലയാള സിനിമയിൽ നട്ടെല്ലുള്ള താരമാണ് ഉണ്ണിമുകുന്ദനെന്ന കമന്റുമായി നിരവധിപേർ ഉണ്ണിയമുകുന്ദന് പിന്തുണയുമായെത്തി.

English Summary : Cyber ​​attack on Unnimukundan who shared picture with Valsan Thilangari

-Advertisements-