Sunday, May 5, 2024
-Advertisements-
ENTERTAINMENTCinemaഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്കല്ലേ നൽകാൻ പറ്റു ; മികച്ച ബാലതാരത്തിനുള്ള അവാർഡ് വിവാദത്തിൽ പ്രതികരണവുമായി...

ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്കല്ലേ നൽകാൻ പറ്റു ; മികച്ച ബാലതാരത്തിനുള്ള അവാർഡ് വിവാദത്തിൽ പ്രതികരണവുമായി ദേവനന്ദ

chanakya news
-Advertisements-

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചതിന് പിന്നാലെ മികച്ച ബാലതാരത്തിനുള്ള അവാർഡ് മാളികപ്പുറം എന്ന സിനിമയിൽ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദ അർഹിച്ചിരുന്നതായി വ്യക്തമാക്കി നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. അവാർഡ് നിർണയത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നുവന്നത്. ദേവനന്ദയെ ജൂറി അവഗണിച്ചു എന്നടക്കമുള്ള വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദേവനന്ദ.

പുരസ്‌കാരം ലഭിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു. മികച്ച ബാലതാരത്തിനുള്ള അവാർഡ് ലഭിച്ച തന്മയ സോളിനെയും അഭിനന്ദിക്കുന്നു. ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്കേ പുരസ്‌കാരം നൽകാൻ സാധിക്കു. ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നെന്നും ദേവനന്ദ പ്രതികരിച്ചു.

പല്ലൊട്ടി കിഡ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് മാസ്റ്റർ ഡാവിഞ്ചിക്കും, വഴക്ക് എന്ന സനൽകുമാർ ശശിധരന്റെ ചിത്രത്തിൽ അഭിനയിച്ചതിന് തന്മയിക്കുമാണ് മികച്ച ബാലതാരത്തിനുള്ള അവാർഡ് ലഭിച്ചത്. അവാർഡ് പട്ടികയിൽ അവസാനം വരെയുണ്ടായിരുന്ന ദേവനന്ദ അവസാന നിമിഷത്തിൽ പുറത്താവുകയായിരുന്നു.

English Summary : kallu devananda about sate award

-Advertisements-