Sunday, May 19, 2024
-Advertisements-
KERALA NEWSAlappuzha Newsജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ തെരുവ് നായ കുറുകെ ചാടുകയായിരുന്നു ; ബൈക്ക് അപകടത്തെ തുടർന്ന് പരിക്കേറ്റ്...

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ തെരുവ് നായ കുറുകെ ചാടുകയായിരുന്നു ; ബൈക്ക് അപകടത്തെ തുടർന്ന് പരിക്കേറ്റ് പന്ത്രണ്ട് വർഷം അബോധാവസ്ഥയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു

chanakya news
-Advertisements-

ആലപ്പുഴ : മാന്നാറിൽ അപകടത്തെ തുടർന്ന് പന്ത്രണ്ട് വർഷം അബോധാവസ്ഥയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. പരുമല ഉഴത്തിൽ സ്വദേശികളായ ആന്റണി-ജസീന്ത ദമ്പതികളുടെ മകൻ മാത്യു കെ ആന്റണി (37) ആണ് മരിച്ചത്. ഫോട്ടോഗ്രാഫർ ആയിരുന്ന മാത്യു അപകടത്തിന് മുൻപ് പരുമലയിൽ സ്റ്റുഡിയോ നടത്തി വരികയായിരുന്നു.

2011 നവംബർ 19 ന് സ്റ്റുഡിയോയിൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പാണ്ടനാട് വെച്ച് തെരുവ് നായ കുറുകെ ചാടുകയും മാത്യു സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിടുകയുമായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാത്യു അബോധാവസ്ഥയിലായി. വിവിധ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.

25 ആം വയസിലുണ്ടായ അപകടത്തെ തുടർന്ന് കഴിഞ്ഞ പന്ത്രണ്ട് വർഷത്തോളം അബോധാവസ്ഥയിൽ കിടപ്പിൽ കഴിയുകയായിരുന്നു മാത്യു. കുടുംബ സ്വത്തായി ലഭിച്ച വീടും പറമ്പും ഉൾപ്പടെ വിറ്റ് കിട്ടിയ അമ്പത് ലക്ഷത്തോളം രൂപ ചിലവഴിച്ച് ചികിത്സ നടത്തിയിട്ടും ഫലമുണ്ടായില്ല.

English Summary : bike accident young man died after being unconscious for 12 years

-Advertisements-