Monday, May 20, 2024
-Advertisements-
KERALA NEWSKannur Newsകണ്ണൂരിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

കണ്ണൂർ : ഉളിക്കൽ അറബികുളത്ത് നിന്നും കാണാതായ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. വയത്തൂരിൽ ഹൈസ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ ദുർഗ്ഗ (15) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുട്ടി ബാരാപ്പുഴയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെയാണ് നടുവിൽ സ്വദേശികളായ രതീഷ്-സിന്ധു ദമ്പതികളുടെ മകൾ ദുർഗയെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പോലീസിൽ നൽികിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് ബാരാപ്പുഴയിൽ നിന്നും ദുർഗ്ഗയുടെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : durga naduvil death

-Advertisements-