Sunday, May 19, 2024
-Advertisements-
KERALA NEWSKannur Newsകാണാതായ യുവതിയെ മറ്റൊരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, വീട് നോക്കാൻ ഏൽപ്പിച്ചിരുന്ന യുവാവ് മറ്റൊരു...

കാണാതായ യുവതിയെ മറ്റൊരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, വീട് നോക്കാൻ ഏൽപ്പിച്ചിരുന്ന യുവാവ് മറ്റൊരു സ്ഥലത്ത് മരിച്ച നിലയിൽ ; പയ്യന്നൂരിലെ അനിലയുടെ മരണത്തിൽ അടിമുടി ദുരൂഹത

chanakya news
-Advertisements-

കണ്ണൂർ : പയ്യന്നൂർ മാതമംഗലത്ത് നിന്നും കാണാതായ യുവതിയെ മറ്റൊരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോയിപ്ര സ്വദേശിനി അനില (36) ആണ് മരിച്ചത്. ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അനിലയെ താമസ സ്ഥലത്ത് നിന്നും ദൂരെയുള്ള മറ്റൊരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബെറ്റി എന്ന യുവാവിന്റെ വീട്ടിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം ബെറ്റിയും കുടുംബവും വീട് നോക്കാൻ സുദർശൻ പ്രസാദ് എന്ന യുവാവിനെ ഏൽപ്പിച്ച ശേഷം വിനോദയാത്രയ്ക്ക് പോയിരുന്നു. വിനോദയാത്ര കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് നോക്കിയിരുന്ന സുദർശൻ പ്രസാദിനെ മറ്റൊരിടത്ത് തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.

അനില എങ്ങനെ ബെറ്റിയുടെ വീട്ടിലെത്തിയെന്ന് വ്യക്തമല്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.

English Summary : woman found dead in kannur

-Advertisements-