Saturday, May 18, 2024
-Advertisements-
KERALA NEWSKannur Newsജയിൽ ചാടിയ ഹർഷാദ് കാമുകി അപ്സരയുടെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ; സെൻട്രൽ ജയിൽ അധികൃതരുടെ...

ജയിൽ ചാടിയ ഹർഷാദ് കാമുകി അപ്സരയുടെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ; സെൻട്രൽ ജയിൽ അധികൃതരുടെ കണ്ണുവെട്ടിച്ച് ജയിൽ ചാടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

കണ്ണൂർ : സെൻട്രൽ ജയിൽ അധികൃതരുടെ കണ്ണുവെട്ടിച്ച് ജയിൽ ചാടി ഒളിവിൽ കഴിയുകയായിരുന്ന യുവാവ് അറസ്റ്റിൽ. കയ്യോട് സ്വദേശി ടിസി ഹർഷാദ് (34) ആണ് അറസ്റ്റിലായത്. ഹർഷാദിന് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയ കാമുകിയും തമിഴ്‌നാട് സ്വദേശിനിയുമായ അപ്സര (21) നേയും പോലീസ് അറസ്റ്റ് ചെയ്തു.

ഹർഷാദിനെ ജയിൽ ചാടാൻ സഹായിച്ച റിസ്വാനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഹർഷാദിന്റെ കാമുകിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്. ജയിൽ ചാടിയതിന് ശേഷം ഹർഷാദ് ആദ്യം ബാംഗ്ലൂരിൽ എത്തുകയായിരുന്നു. ഇതിന് പിന്നാലെ അപ്സരയും ബംഗളൂരുവിൽ എത്തുകയായിരുന്നു. തുടർന്ന് ഇരുവരും തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്നു.

തമിഴ്‌നാട്ടിൽ എത്തിയ ഇവർ മൊബൈൽ ഫോണോ എടിഎം കാർഡോ ഉപയോഗിച്ചില്ല. അപ്സരയാണ് ഭാരതി പുരത്ത് താമസിക്കുന്നതിനായി വീട് വാടകയ്‌ക്കെടുത്തത്. ടാറ്റു കലാകാരിയായ അപ്സര നേരത്തെ തലശേരിയിൽ ജോലി ചെയ്തിരുന്നു ഹർഷാദിന്റെ സുഹൃത്തിന്റെ സ്ഥാപനത്തിലായിരുന്നു അപ്സര ജോലി ചെയ്തിരുന്നത്. ഇവിടെവെച്ചാണ് ഭാര്യയും കുട്ടികളുമുള്ള ഹർഷാദുമായി അപ്സര അടുക്കുന്നത്.

ലഹരിമരുന്ന് കേസിൽ പിടിക്കപ്പെടുകയും പത്ത് വർഷത്തെ കഠിനതടവ് ശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് ജനുവരി പതിനാലിന് ഹർഷാദ് ജയിൽ ചാടിയത്. രാവിലെ പത്രം എടുക്കാൻ ജയിലിൽ നിന്നും പുറത്തിറങ്ങിയ ഹർഷാദ് പുറത്ത് കാത്ത് നിന്ന സുഹൃത്ത് റിസ്വാനൊപ്പം ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.

English Summary : harshad who escaped from kannur central jail was arrested

-Advertisements-