Sunday, May 19, 2024
-Advertisements-
KERALA NEWSAlappuzha Newsഉടമ അറിയാതെ ജീവനക്കാരികൾ ചേർന്ന് കടത്തിയത് എട്ട് ലക്ഷം രൂപയുടെ സാധനങ്ങൾ ; ഹരിപ്പാട് മാർജിൻ...

ഉടമ അറിയാതെ ജീവനക്കാരികൾ ചേർന്ന് കടത്തിയത് എട്ട് ലക്ഷം രൂപയുടെ സാധനങ്ങൾ ; ഹരിപ്പാട് മാർജിൻ ഫ്രീ മാർക്കറ്റിൽ തട്ടിപ്പ് നടത്തിയ ജീവനക്കാരി ഉൾപ്പടെ മൂന്ന് യുവതികൾ അറസ്റ്റിൽ

chanakya news
-Advertisements-

ആലപ്പുഴ : ഹരിപ്പാട് മാർജിൻ ഫ്രീ മാർക്കറ്റിൽ നിന്നും ഉടമ അറിയാതെ എട്ട് ലക്ഷം രൂപയുടെ സാധനങ്ങൾ കടത്തിയ ജീവനക്കാരികൾ ഉൾപ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് പ്രവർത്തിക്കുന്ന മയൂര മാർജിൻ ഫ്രീ മാർക്കറ്റിലെ ക്യാഷ് കൗണ്ടർ ജീവനക്കാരി പ്രഭ (36), ഇവരുടെ ബന്ധു വിദ്യ (32), മറ്റൊരു കടയിൽ ജോലി ചെയ്യുന്ന സുജിത (28) എന്നിവരെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതി പ്രഭ കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

പ്രഭയുടെ ബന്ധുവായ വിദ്യ പതിവായി മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റിലെത്തി സാധനങ്ങൾ വാങ്ങിയിരുന്നു. എന്നാൽ പ്രഭ ബില്ല് അടിക്കുന്നതായി അഭിനയിച്ച് ബില്ല് സേവ് ചെയ്യാതെ ഡിലീറ്റ് ചെയ്യുകയായിരുന്നു. ശേഷം പണം നൽകിയെന്ന വ്യാജേന വിദ്യ സാധനങ്ങളുമായി പോകുകയും ചെയ്യും.

പിടിക്കപ്പെടാത്തതിനാൽ ഇരുവരും ചേർന്ന് തട്ടിപ്പ് നിരന്തരം ആവർത്തിച്ചു. ദിവസങ്ങൾക്ക് മുൻപ് വിദ്യ സാധനങ്ങൾ വാങ്ങിയതിന്റെ ബില്ല് മറ്റൊരു ജീവനക്കാരി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. വിദ്യ വാങ്ങിയ സാധനങ്ങളുടെ ബില്ല് കമ്പ്യൂട്ടറിൽ കാണാത്തതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ എട്ട് ലക്ഷം രൂപയുടെ സാധനങ്ങൾ ഇത്തരത്തിൽ തട്ടിപ്പിലൂടെ കടത്തിയതായി കണ്ടെത്തുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.

English Summary : employees robbed goods worth eight lakhs from a mayoora margin free market in haripad

-Advertisements-