Thursday, May 2, 2024
-Advertisements-
KERALA NEWSAlappuzha Newsകുറച്ച് നാളുകളായി ശ്യാം ചന്ദ്രനും ആരതിയും അകന്ന് കഴിയുകയായിരുന്നു ; ചേർത്തലയിൽ ഭർത്താവ് പെട്രോളൊഴിച്ച് തീ...

കുറച്ച് നാളുകളായി ശ്യാം ചന്ദ്രനും ആരതിയും അകന്ന് കഴിയുകയായിരുന്നു ; ചേർത്തലയിൽ ഭർത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതിക്ക് ദാരുണാന്ത്യം

chanakya news
-Advertisements-

ആലപ്പുഴ : ചേർത്തലയിൽ ഭർത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് പട്ടണക്കാട് സ്വദേശിനി ആരതി (32) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആരതിയുടെ ഭർത്താവ് ശ്യാം ജി ചന്ദ്രൻ ആരതിയെ വഴിയിൽ തടഞ്ഞ് നിർത്തി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ ആരതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു. തീകൊളുത്തുന്നതിനിടെ പൊള്ളലേറ്റ ശ്യാം ജി ചന്ദ്രനെ പൊള്ളലേറ്റ നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

കുടുംബ പ്രശ്നങ്ങളെ തുടർന്ന് ശ്യാം ചന്ദ്രനും ആരതിയും കുറച്ച് നാളുകളായി അകന്ന് കഴിയുകയായിരുന്നു. ചേർത്തല താലൂക്ക് ആശുപത്രിക്ക് സമീപത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു ആരതി. തിങ്കളാഴ്ച രാവിലെ സ്കൂട്ടറിൽ ജോലിക്ക് പോകുകയായിരുന്ന ആരതിയെ വഴിയിൽ തടഞ്ഞ് നിർത്തിയാണ് ശ്യാം ചന്ദ്രൻ ആക്രമിച്ചത്.

English Summary : man sets wife ablaze amidst family dispute in cherthala

-Advertisements-