Thursday, May 2, 2024
-Advertisements-
KERALA NEWSAlappuzha Newsഭർത്താവുമായി പിണങ്ങിയ ദീപ രണ്ട് മാസമായി കാമുകനൊപ്പമാണ് താമസം ; ഒന്നര വയസുകാരന്റെ കൈ തല്ലിയൊടിച്ച...

ഭർത്താവുമായി പിണങ്ങിയ ദീപ രണ്ട് മാസമായി കാമുകനൊപ്പമാണ് താമസം ; ഒന്നര വയസുകാരന്റെ കൈ തല്ലിയൊടിച്ച അമ്മയും കാമുകനും അറസ്റ്റിൽ

chanakya news
-Advertisements-

ആലപ്പുഴ : കുത്തിയത്തോട് ഒന്നര വയസുകാരന്റെ കൈ തല്ലിയൊടിച്ച സംഭവത്തിൽ അമ്മയും കാമുകനും അറസ്റ്റിൽ. കുത്തിയത്തോട് സ്വദേശിനി ദീപ, ആൺ സുഹൃത്ത് കൃഷ്ണകുമാർ എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ ആലപ്പുഴ അർത്തുങ്കലിൽ നിന്നാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

കുത്തിയത്തോട് സ്വദേശി ബിജുവിന്റെയും ദീപയുടേയും മകനാണ് ക്രൂരമായ മർദ്ദനത്തിന് ഇരയായത്. മർദ്ദനത്തിൽ ദേഹമാസകലം പരിക്കേൽക്കുകയും കൈ ഒടിയുകയും ചെയ്തു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ കൈക്കുഴയ്ക്ക് പൊട്ടലുള്ളതായും കാല്പാദത്തിന് പൊള്ളലേറ്റിട്ടുള്ളതായും ആശുപത്രി അധികൃതർ അറിയിച്ചു.

ഭർത്താവ് ബിജുവുമായി പിണങ്ങിയ ദീപ കഴിഞ്ഞ രണ്ട് മാസത്തോളമായി കാമുകനായ കൃഷ്ണകുമാറിനൊപ്പമാണ് താമസിച്ചിരുന്നത്. മർദിച്ച് അവശനായ കുട്ടിയെ ദീപയും കാമുകനും ചേർന്ന് ബിജുവിന്റെ വീടിന് മുന്നിൽ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. രാത്രി ജോലി കഴിഞ്ഞെത്തിയ ബിജു കുട്ടിയുടെ ദേഹത്ത് പരിക്ക് കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

English Summary : mother and male friend have been arrested

-Advertisements-