Friday, May 3, 2024
-Advertisements-
KERALA NEWSവയറുവേദനയെ തുടർന്ന് ചികിത്സ തേടിയ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി മരിച്ചു, ചികിത്സ നിർണയത്തിലെ പിഴാവാണ് മരണത്തിന്...

വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി മരിച്ചു, ചികിത്സ നിർണയത്തിലെ പിഴാവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ

chanakya news
-Advertisements-

തൃശൂർ : ചാലക്കുടിയിൽ ചികിത്സ പിഴവിനെ തുടർന്ന് അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി മരിച്ചതായി പരാതി. അപ്പന്റിക്‌സിന് ചികിത്സ തേടി തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി അനറ്റ് മരിച്ചത്. രോഗനിർണയത്തിലെ പിഴവാണ് മരണത്തിന് കരണമെന്നാരോപിച്ച് ബന്ധുക്കളും ജനപ്രതിനിധികളും രംഗത്തെത്തി.

കഴിഞ്ഞ മാസം ഇരുപതാം തീയതി വയറുവേദനയെ തുടർന്ന് കുട്ടിയെ വീടിന് സമീപത്തുള്ള ക്ലിനിക്കിൽ കാണിച്ചിരുന്നു. അവിടെ നിന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. മരുന്ന് കഴിച്ചിട്ടും വയറുവേദന കഠിനമായതോടെ രണ്ട് ദിവസത്തിന് ശേഷം വീണ്ടും ആശുപത്രിയിൽ എത്തുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ അപ്പന്റിക്സ് ആണെന്ന് കണ്ടെത്തുകയായിരുന്നു. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് പറഞ്ഞതോടെ ബന്ധുക്കൾ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. സാകാനിങ് അടക്കമുള്ള പരിശോധനകൾ നടത്തിയ ശേഷം കുഴപ്പമില്ലെന്ന് പറഞ്ഞ് മെഡിക്കൽ കോളേജ് അധികൃതർ കുട്ടിയെ വീട്ടിലേക്ക് അയച്ചു.

വീട്ടിലെത്തിയ കുട്ടി ഛർദിച്ച് അവശയായതിനെ തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രോഗനിർണയത്തിലെ അപാകതയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.

English Summary : error in diagnosis 5th class girl lost her life family complains against thrissur medical college

-Advertisements-