Sunday, May 19, 2024
-Advertisements-
KERALA NEWSമാമോദീസ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ ; പൊതുശല്യം ചുമത്തി കാറ്ററിംഗ് ഉടമയ്‌ക്കെതിരെ കേസ്

മാമോദീസ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ ; പൊതുശല്യം ചുമത്തി കാറ്ററിംഗ് ഉടമയ്‌ക്കെതിരെ കേസ്

chanakya news
-Advertisements-

പത്തനംതിട്ട : മല്ലപ്പള്ളിയിൽ മാമോദീസ ചടങ്ങിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച എഴുപതോളം പേർക്ക് വയറിളക്കവും ഛർദിയും ഉണ്ടായ സംഭവത്തിൽ ഭക്ഷണം വിളമ്പിയ കാറ്ററിംഗ് സ്ഥാപനത്തിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഓവൻ ഫ്രഷ് എന്ന കാറ്ററിംഗ് സ്ഥാപനത്തിന്റെ ലൈസൻസാണ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്ക് ശേഷം സസ്‌പെൻഡ് ചെയ്തത്.

മാമോദീസ ചടങ്ങിൽ പങ്കെടുത്ത് ഭക്ഷണം ഖഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. എഴുപതോളം പേർ വിവിധ ആശുപത്രികളിലായി ചികിത്സ തേടി. സംഭവത്തിൽ കാറ്ററിംഗ് ഉടമയും ചെങ്ങന്നൂർ സ്വദേശിയുമായ മനുവിനെതിരെ പോലീസ് കേസെടുത്തു.

മായം ചേര്ക്കാ പൊതുശല്യം എന്നീ വകുപ്പുകൾ ചുമത്തിയാണ് കാറ്ററിംഗ് ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച മല്ലപ്പള്ളി സെന്റ് തോമസ് ചർച്ചിൽ നടന്ന മാമോദീസ ചടങ്ങിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്.

Englsih Summary : Food poisoning for those who participated in the baptism ceremony

-Advertisements-