Friday, May 3, 2024
-Advertisements-
KERALA NEWSIdukki Newsഅഞ്ച് ലക്ഷം രൂപ നൽകി ജയറാം, ഒരു ലക്ഷം നൽകുമെന്ന് മമ്മുട്ടി, രണ്ട് ലക്ഷം നൽകുമെന്ന്...

അഞ്ച് ലക്ഷം രൂപ നൽകി ജയറാം, ഒരു ലക്ഷം നൽകുമെന്ന് മമ്മുട്ടി, രണ്ട് ലക്ഷം നൽകുമെന്ന് പൃഥ്വിരാജ്, കാലിത്തീറ്റ സൗജന്യമായി നൽകുമെന്ന് മന്ത്രി ; ഭക്ഷ്യവിഷബാധയെ തുടർന്ന് പശുക്കൾ ചത്ത സംഭവത്തിൽ സഹായ ഹസ്തവുമായി നിരവധിപേർ

chanakya news
-Advertisements-

ഇടുക്കി : ഇടുക്കിയിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് പതിമൂന്ന് പശുക്കൾ ചത്ത സംഭവത്തിൽ കുട്ടി കർഷകർക്ക് സഹായ ഹസ്തവുമായി സിനിമ താരങ്ങളും സർക്കാരും രംഗത്ത്. മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും കർഷകരായ മാത്യുവിന്റെയും, ജോർജിന്റെയും വീട്ടിലെത്തി ഉടൻ തന്നെ അഞ്ച് പശുക്കളെ നൽകാമെന്ന് വാഗ്ദാനം നൽകി. ഇൻഷുറൻസ് ചെയ്ത പശുക്കളെ ഒരാഴ്ചക്കുള്ളിൽ നൽകുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകി. കൂടാതെ ഒരു മാസത്തെ കാലി തീറ്റയും സൗജന്യമായി നൽകുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം കർഷക കുടുംബത്തിന് ആശ്വാസമായി ചലച്ചിത്ര താരങ്ങളായ, ജയറാമും,മമ്മുട്ടിയും,പൃഥ്വിരാജ്ഉം രംഗത്തെത്തി. പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ ഒഴിവാക്കി ആ തുക ജയറാം നേരിട്ടെത്തി കുട്ടി കർഷകർക്ക് കൈമാറി. അഞ്ച് ലക്ഷം രൂപയാണ് ജയറാം കർഷകർക്ക് നൽകിയത്. മമ്മുട്ടി ഒരു ലക്ഷം രൂപയും, പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകുമെന്ന് അറിയിച്ചു.

ഞായറാഴ്ച വൈകിട്ടാണ് കപ്പത്തൊലിയിൽ നിന്നും വിഷബാധയേറ്റ് കറവയുള്ള പശുക്കൾ അടക്കം പതിമൂന്ന് പശുക്കൾ ചത്തത്. പത്ത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.

English Summary : farmer who lost 13 cattle in idukki

-Advertisements-