Sunday, May 19, 2024
-Advertisements-
KERALA NEWSതുടർച്ചയായി നിയമം ലംഘിച്ചെന്ന് ആരോപിച്ച് റോബിൻ ബസ്സിന്റെ പെർമിറ്റ് റദ്ദ് ചെയ്ത നടപടി ഹൈക്കോടതി സ്റ്റേ...

തുടർച്ചയായി നിയമം ലംഘിച്ചെന്ന് ആരോപിച്ച് റോബിൻ ബസ്സിന്റെ പെർമിറ്റ് റദ്ദ് ചെയ്ത നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

chanakya news
-Advertisements-

കൊച്ചി : തുടർച്ചയായി നിയമ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി റോബിൻ ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ് റദ്ധാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഡിസംബർ പതിനെട്ട് വരെയാണ് എംവിഡിയുടെ നടപടി സ്റ്റേ ചെയ്തിരിക്കുന്നത്. പിഴ ഈടാക്കി ബസ് വിട്ട് നൽകണമെന്നും കോടതിയുടെ ഉത്തരവിൽ പറയുന്നു.

അതേസമയം റോബിൻ ബസിന്റെ പെർമിറ്റ് അവസാനിച്ചെന്ന സർക്കാരിന്റെ വാദത്തിൽ കോടതി ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. റോബിൻ ബസ് പിടിച്ചെടുക്കരുതെന്ന് നേരത്തെയും കോടതി നിർദേശമുണ്ടായിരുന്നു. എന്നാൽ ഇത് ലംഘിച്ചാണ് മോട്ടോർ വകുപ്പ് വീണ്ടും ബസ് പിടിച്ചെടുത്തത്.

തുടർച്ചയായി പെർമിറ്റ് നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് മോട്ടോർ വാഹന വകുപ്പ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് റിപ്പോർട്ട് നൽകിയത്. ഇതിന് പിന്നാലെയാണ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി റോബിൻ ബസിന്റെ ആൾ ഇന്ത്യ പെർമിറ്റ് റദ്ദ് ചെയ്തത്.

English Summary : high court freezes cancellation of robin bus all india permit

-Advertisements-