Sunday, April 28, 2024
-Advertisements-
ENTERTAINMENTCinemaമകളുടെ വിവാഹത്തിന് മുൻപ് അറസ്റ്റ് ചെയ്യാൻ നീക്കം ; മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ...

മകളുടെ വിവാഹത്തിന് മുൻപ് അറസ്റ്റ് ചെയ്യാൻ നീക്കം ; മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ മുൻ‌കൂർ ജാമ്യത്തിനായി സുരേഷ്‌ഗോപി ഹൈക്കോടതിയെ സമീപിച്ചു

chanakya news
-Advertisements-

കൊച്ചി : മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ചലച്ചിത്ര താരം സുരേഷ് ഗോപി മുൻ‌കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. സുരേഷ് ഗോപിക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് വീണ്ടും കുറ്റം ചുമത്തിയിരുന്നു.

മകളുടെ വിവാഹം നടക്കുന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യം അനുവദിക്കണം എന്നാവിശ്യപെട്ടാണ് സുരേഷ് ഗോപി കോടതിയെ സമീപിച്ചത്. എന്നാൽ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടിയിരിക്കുകയാണ്. ഹർജി പരിഗണിക്കുന്നത് ജനുവരി എട്ടിലേക്ക് മാറ്റി.

അതേസമയം മകളുടെ വിവാഹത്തിന് മുൻപ് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം നടത്തുന്നതായാണ് സൂചന. നേരത്തെ ലൈംഗീകാതിക്രമം നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയ പോലീസ് വീണ്ടും വകുപ്പുകൾ കൂട്ടി ചേർത്തത് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന് മുന്നോടിയാണെന്നാണ് വിവരം.

English Summary : suresh gopi anticipatory bail plea

-Advertisements-