Tuesday, May 21, 2024
-Advertisements-
KERALA NEWSകേരള വർമയിൽ എസ്എഫ്ഐക്ക് തിരിച്ചടി ; റീ കൗണ്ടിംഗ് നടത്താൻ ഹൈക്കോടതി ഉത്തരവ്

കേരള വർമയിൽ എസ്എഫ്ഐക്ക് തിരിച്ചടി ; റീ കൗണ്ടിംഗ് നടത്താൻ ഹൈക്കോടതി ഉത്തരവ്

chanakya news
-Advertisements-

കൊച്ചി : കേരള വർമ്മ കോളേജ് ചെയർമാൻ തെരെഞ്ഞെടുപ്പിൽ എസ്‌ഐഐ യുടെ വിജയം കോടതി റദ്ധാക്കി. മാനദണ്ഡങ്ങൾ പാലിച്ച് വീണ്ടും വോട്ടെണ്ണണമെന്ന് കോടതി നിർദേശിച്ചു. ചെയർമാൻ തിരഞ്ഞെടുപ്പിൽ ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ്‌യു സ്ഥാനാർഥി ശ്രീക്കുട്ടൻ ഒരു വോട്ടിന് വിജയിച്ചിരുന്നു.

എന്നാൽ എസ്എഫ്ഐ ആവിശ്യപ്പെട്ട് വീണ്ടും കൗണ്ടിങ് നടതിയതോടെ എസ്എഫ്ഐ വിജയിക്കുകയുമായിരുന്നു. എസ്എഫ്ഐ സ്ഥാനാർഥി അനിരുദ്ധൻ 111 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

വോട്ട് എണ്ണുന്നതിനിടെ കറണ്ട് പോയതുൾപ്പടെയുള്ള കാര്യങ്ങൾ ദുരൂഹമാണെന്ന് കെഎസ്‌യു ആരോപിച്ചിരുന്നു. വോട്ടെണ്ണലിൽ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു കോടതിയെ സമീപിക്കുകയും കോടതി എസ്എഫ്ഐ യുടെ വിജയം റദ്ദ് ചെയ്യുകയുമായിരുന്നു.

English Summary :kerala high court ordered recounting in keralavarma college

-Advertisements-