Saturday, May 18, 2024
-Advertisements-
KERALA NEWSഭാര്യയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

chanakya news
-Advertisements-

ആലപ്പുഴ : ഭാര്യയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. മണ്ണഞ്ചേരി സ്വദേശി തെക്കെവെളി വീട്ടിൽ നവാസ് (38) ആണ് അറസ്റ്റിലായത്. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ ശരീരത്ത് ചട്ടുകം പഴുപ്പിച്ച് പൊള്ളിക്കുകയായിരുന്നു. കൂടാതെ പ്രായപൂർത്തിയാകാത്ത മകനെ ആക്രമിക്കുകയും ചെയ്തു.

മദ്യലഹരിയിലെത്തുന്ന നവാസ് ഭാര്യയേയും മകനേയും നിരന്തരം ഉപദ്രവിച്ചിരുന്നതായി അയൽവാസികൾ പറയുന്നു. പലപ്പോഴും യുവതിയുടെയും മകന്റെയും നിലവിളി കേൾക്കാറുള്ളതായും അയൽവാസികൾ പറഞ്ഞു. സംഭവത്തിൽ നവാസിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. ആലപ്പുഴ നോർത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Engish SUmmary : His wife was burned with a shovel

-Advertisements-