Saturday, May 18, 2024
-Advertisements-
KERALA NEWSചായയ്ക്ക് മധുരം കുറവാണെന്ന് ആരോപിച്ച് ഹോട്ടലുടമയെ കുത്തി വീഴ്ത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ചായയ്ക്ക് മധുരം കുറവാണെന്ന് ആരോപിച്ച് ഹോട്ടലുടമയെ കുത്തി വീഴ്ത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

മലപ്പുറം : ചായയ്ക്ക് മധുരം കുറവാണെന്ന് ആരോപിച്ച് ഹോട്ടലുടമയെ കുത്തി വീഴ്ത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം താനൂരിൽ ഹോട്ടൽ നടത്തുന്ന മനാഫിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മനാഫിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ താനൂർ സ്വദേശി സുബൈർ ആണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച പുലർച്ചെയാണ് കേസിനാസ്പമായ സംഭവം നടന്നത്. ഹോട്ടലിൽ ചായ കുടിക്കാനെത്തിയ സുബൈർ ചായയിൽ മധുരം ഇല്ലെന്ന് ആരോപിച്ച് ബഹളം വയ്ക്കുകയും ഹോട്ടൽ ഉടമയായ മനാഫുമായി തർക്കിക്കുകയും ചെയ്തു. തുടർന്ന് ഹോട്ടലിൽ നിന്നും ഇറങ്ങിപ്പോയ സുബൈർ കുറച്ച് നേരം കഴിഞ്ഞ് കത്തിയുമായി തിരിച്ച് വന്ന്‌ മനാഫിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മനാഫിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് താനൂരിലും പരിസരപ്രദേശങ്ങളിലും വ്യാപാരികൾ കടയടച്ച് പ്രതിഷേധിച്ചു.

English Summary : hotel owner stabbed in tanur malappuram

-Advertisements-