Saturday, May 18, 2024
-Advertisements-
KERALA NEWSKasaragod Newsമകളും പിതാവും ടൗണിൽ പോയി തിരിച്ചെത്തിയപ്പോഴാണ് സുധയെ മരിച്ച നിലയിൽ കണ്ടെത്തിയത് ; കാസർഗോഡ് വീട്ടമ്മയെ...

മകളും പിതാവും ടൗണിൽ പോയി തിരിച്ചെത്തിയപ്പോഴാണ് സുധയെ മരിച്ച നിലയിൽ കണ്ടെത്തിയത് ; കാസർഗോഡ് വീട്ടമ്മയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

കാസർഗോഡ് : ചട്ടംഞ്ചാലിൽ വീട്ടമ്മയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചട്ടംഞ്ചാൽ കരിച്ചേരി സ്വദേശികളായ ഗോവിന്ദൻ-കല്ല്യാണി ദമ്പതികളുടെ മകൾ സുധ (40) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സുധയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവ് ശിവരാമനും മകൾ സരസ്വതിയും വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നതിനായി ടൗണിൽ പോയി തിരിച്ചെത്തിയപ്പോഴാണ് സുധയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണകാരണം സംബന്ധിച്ച് വ്യക്തതയില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : house wife found dead kasaragod

-Advertisements-