Thursday, May 2, 2024
-Advertisements-
KERALA NEWSകാസർഗോഡ് പിക്കപ്പ് വാനും കുഴൽകിണർ നിർമ്മാണ വാഹനവും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കാസർഗോഡ് പിക്കപ്പ് വാനും കുഴൽകിണർ നിർമ്മാണ വാഹനവും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

chanakya news
-Advertisements-

കാസർഗോഡ് : കളക്കരയിൽ കുഴൽകിണർ നിർമാണത്തിന് എത്തിയ വാഹനവും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാസർഗോഡ് കൊട്ടോടി സ്വദേശി ജിജോ ജോസഫ് (30) ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ മണി, കറുപ്പയ്യ, കേശവൻ, എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെയാണ് അപകടം നടന്നത്. മീൻ വിൽപ്പനയ്ക്കായി കുറ്റിക്കോൽ ഭാഗത്തേക്കു പോകുകയായിരുന്ന പിക്കപ്പ് വാനും ചുള്ളിക്കരയിലേക്ക് വരികയായിരുന്ന വാഹനവുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിജോ ജോസഫിന്റെ ജീവൻ രക്ഷിക്കാനായില്ല.

English Summary : youth dies road accident in kasargod

-Advertisements-