Sunday, May 19, 2024
-Advertisements-
KERALA NEWSപത്തനംതിട്ടയിൽ ഭാര്യയെ വെ,ട്ടികൊ,ലപ്പെടുത്തിയതിന് പിന്നാലെ ഭർത്താവിനെ ജീ,വനൊടുക്കിയ നിലയിൽ കണ്ടെത്തി

പത്തനംതിട്ടയിൽ ഭാര്യയെ വെ,ട്ടികൊ,ലപ്പെടുത്തിയതിന് പിന്നാലെ ഭർത്താവിനെ ജീ,വനൊടുക്കിയ നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

പത്തനംതിട്ട : മല്ലപ്പള്ളി കുന്നന്താനത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. കുന്നന്താനം സ്വദേശി ശ്രീജ ജി മേനോൻ (38), ഭർത്താവ് വേണുക്കുട്ടൻ നായർ എന്നിവരാണ് മരിച്ചത്. ശ്രീജയെ കൊലപ്പെടുത്തിയതിന് പിന്നാലെ വേണുക്കുട്ടൻ നായരെ മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കുടുംബ പ്രശ്നങ്ങളെ തുടർന്ന് വേണുക്കുട്ടൻ നായരും ശ്രീജ ജി മേനോനും എട്ട് മാസത്തോളമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. വേണുക്കുട്ടൻ ദുബായിലും ശ്രീജ നാട്ടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങിയത്. തുടർന്ന് ശ്രീജ സ്വന്തം വീട്ടിൽ പോയി താമസിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ ശ്രീജയുടെ വീട്ടിലെത്തിയ വേണുക്കുട്ടൻ ശ്രീജയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീജയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേണുകുട്ടനെ കഴുത്തിലും വയറിലും മുറിവേറ്റ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വയം മുറിവേൽപ്പിച്ച് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : husband killed wife in pathanamthitta

-Advertisements-