Monday, May 6, 2024
-Advertisements-
KERALA NEWSആറ് വയസുകാരന് നേരെ മാരകായുധങ്ങൾ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ജില്ലാ ശിശുക്ഷേമ സമിതി അംഗത്തിനെതിരെ...

ആറ് വയസുകാരന് നേരെ മാരകായുധങ്ങൾ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ജില്ലാ ശിശുക്ഷേമ സമിതി അംഗത്തിനെതിരെ പോലീസ് കേസെടുത്തു

chanakya news
-Advertisements-

പത്തനംതിട്ട : ആറു വയസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ജില്ലാ ശിശുക്ഷേമ സമിതി അംഗത്തിനെതിരെ പോലീസ് കേസെടുത്തു. സിപിഎം തുമ്പമൺ ടൗൺ തെക്ക് ബ്രാഞ്ച് സെക്രട്ടറി അർജുൻ ദാസ്, ഭാര്യയും അഭിഭാഷകയുമായ എസ് കാർത്തിക, അരുൺ ദാസ്, ഭാര്യ സലീഷ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. സിപിഎം മലയാലപ്പുഴ ലോക്കൽ കമ്മറ്റി അംഗത്തിന്റെ ഭാര്യയുടെ പരാതിയിലാണ് പോലീസ് കേസടുത്തത്.

അർജുൻ ദാസിന്റെ മലയാലപ്പുഴയിൽ ഭൂമിയിൽ നടക്കുന്ന പാറ ഖനനവുമായി ബന്ധപ്പെട്ട തർക്കത്തിനെ തുടർന്ന് കഴിഞ്ഞ ദിവസം സംഘര്ഷമുണ്ടായിരുന്നു. അർജുൻ ദാസിന്റെ ഭൂമിയിൽ നിന്നും അനധികൃതമായി മണ്ണും പാറയും നീക്കം ചെയ്യുന്നത് പോലീസ് ഇടപെട്ട് തടഞ്ഞിരുന്നു. ഇതിന് പിന്നിൽ പരാതിക്കാരിയാണെന്ന് തെറ്റിദ്ധരിച്ച് വീട്ടിലെത്തി പ്രതികൾ ഭീഷണിപ്പെടുത്തുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു. തുടർന്ന് മാർകയായുധങ്ങൾ എറിഞ്ഞ് ആറു വയസുകാരനായ കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

അതേസമയം പരാതിക്കാരിയായ യുവതിയുടെ ഭർത്താവിനെതിരെ കേസ് കൊടുത്ത വിദ്വേഷത്തിലാണ് തനിക്കെതിരെ വ്യാജ പരാതി നല്കിയതെന്ന് കാർത്തിക പറയുന്നു. കുട്ടിയെ ആക്രമിച്ച സംഭവത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രതികളുടെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിരിക്കുകയാണ്.

English Summary : child welfare committee member implicated in attempted murder of child amidst political dispute

-Advertisements-