Monday, May 20, 2024
-Advertisements-
KERALA NEWSസംസാരിക്കുന്നതിനിടെ തോളിൽ കൈവെച്ചു ; സുരേഷ്‌ഗോപി അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി മീഡിയ വൺ മാധ്യമ പ്രവർത്തക...

സംസാരിക്കുന്നതിനിടെ തോളിൽ കൈവെച്ചു ; സുരേഷ്‌ഗോപി അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി മീഡിയ വൺ മാധ്യമ പ്രവർത്തക രംഗത്ത്

chanakya news
-Advertisements-

കോഴിക്കോട് : ചലച്ചിത്രതാരവും ബിജെപി നേതാവുമായ സുരേഷ്‌ഗോപി അപമര്യാദയായി പെരുമാറിയതായി മാധ്യമപ്രവർത്തകയുടെ പരാതി. മീഡിയ വൺ കോഴിക്കോട് ബ്യുറോയിലെ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ഷിദ ജഗത് ആണ് പരാതിയുമായി രംഗത്തെത്തിയത്. സുരേഷ് ഗോപിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഷിദ ജഗത് വ്യക്തമാക്കി.

വാർത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ച ഷിദ ജഗതിന്റെ തോളിൽ കൈവെച്ച് സുരേഷ് ഗോപി മറുപടി പറയുകയായിരുന്നു. എന്നാൽ ഷിദ ചിരിച്ച് കൊണ്ട് കൈ എടുത്ത് മാറ്റി. തുടർന്ന് രാത്രിയോടെ സുരേഷ്‌ഗോപി അപമര്യദയായി പെരുമാറിയെന്നും പരാതി നൽകുമെന്നും വ്യക്തമാക്കി ഷിദ ജഗത് രംഗത്തെത്തുകയായിരുന്നു.

സുരേഷ്‌ഗോപിയുടെ പ്രവൃത്തി അംഗീകരിക്കാൻ കഴിയില്ലെന്നും വനിതാ കമ്മീഷന് പരാതി നൽകുമെന്നും സുരേഷ് ഗോപി തെറ്റ് അംഗീകരിച്ച് മാപ്പ് പറയണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എംവി വിനീത വ്യക്തമാക്കി.

English Summary : journalist shida jagath will take legal action against suresh gopi

-Advertisements-