Saturday, April 27, 2024
-Advertisements-
KERALA NEWSKannur Newsജീവനിൽ കൊതിയില്ലേ ? പാളം കടക്കുന്ന അഭ്യാസങ്ങൾ ; കോടിയേരി ബാലകൃഷ്ണൻ സ്മാരക മാധ്യമ അവാർഡ്...

ജീവനിൽ കൊതിയില്ലേ ? പാളം കടക്കുന്ന അഭ്യാസങ്ങൾ ; കോടിയേരി ബാലകൃഷ്ണൻ സ്മാരക മാധ്യമ അവാർഡ് ഷിദ ജഗത്തിന്

chanakya news
-Advertisements-

കണ്ണൂർ : തലശ്ശേരി പ്രസ്സ് ഫോറം ഏർപ്പെടുത്തിയ കോടിയേരി ബാലകൃഷ്ണൻ സ്മാരക മാധ്യമ അവാർഡ് മീഡിയ വൺ കോഴിക്കോട് ബ്യുറോ കറസ്‌പോണ്ടന്റ് ഷിദ ജഗത്തിന്. ജീവനിൽ കൊതിയില്ലേ ? പാളം കടക്കുന്ന അഭ്യാസങ്ങൾ എന്ന റിപ്പോർട്ടിനാണ് അവാർഡ്.

10,001 രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. ഈ മാസം 25 ന് തലശേരി ലയൺസ് ക്ലബ് ഹാളിൽ നടക്കുന്ന മാധ്യമ പ്രവർത്തകരുടെ കുടുംബ സംഗമത്തിൽ മുൻ മന്ത്രി ഇപി ജയരാജൻ അവാർഡ് ദാനം നിർവഹിക്കും.

ചലച്ചിത്രതാരം സുരേഷ് ഗോപി ശരീരത്തിൽ സ്പർശിച്ചെന്നാരോപിച്ച് പോലീസിൽ പരാതി നൽകി ശ്രദ്ധ നേടിയ മാധ്യമ പ്രവർത്തകയാണ് ഷിദ ജഗത്.

English Summary : kodiyeri balakrishnan award gets shida jagath

-Advertisements-