Sunday, April 28, 2024
-Advertisements-
ENTERTAINMENTCinemaതോളിൽ കൈവെച്ചത് മനപൂർവമെന്നും പോലീസ് ; അപമര്യദയായി പെരുമാറിയെന്ന മാധ്യമ പ്രവർത്തകയുടെ പരാതിയിൽ ചലച്ചിത്രതാരം സുരേഷ്...

തോളിൽ കൈവെച്ചത് മനപൂർവമെന്നും പോലീസ് ; അപമര്യദയായി പെരുമാറിയെന്ന മാധ്യമ പ്രവർത്തകയുടെ പരാതിയിൽ ചലച്ചിത്രതാരം സുരേഷ് ഗോപിക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പോലീസ്

chanakya news
-Advertisements-

കോഴിക്കോട് : അപമര്യദയായി പെരുമാറിയെന്ന മാധ്യമ പ്രവർത്തകയുടെ പരാതിയിൽ ചലച്ചിത്രതാരം സുരേഷ് ഗോപിക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ. സുരേഷ് ഗോപി മാധ്യമ പ്രവർത്തകയുടെ ശരീരത്തിൽ മനഃപൂർവം സ്പർശിച്ചതാണെന്നാണ് പോലീസ് കണ്ടെത്തൽ. നേരത്തെ ഐപിസി 354 എ 1, നാല് വകുപ്പുകൾക്ക് പുറമെ 354,119 എ എന്നീ വകുപ്പുകളും ചുമത്തി. കുറ്റപത്രം ഉടൻ സമർപ്പിക്കും.

ഒക്ടോബർ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് തളിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ മാധ്യമ പ്രവർത്തകയുടെ തോളിൽ കൈവെച്ച് സുരേഷ് ഗോപി സംസാരിക്കുകയായിരുന്നു. തുടർന്ന് മാധ്യമ പ്രവർത്തക ലൈംഗീകാതിക്രമത്തിന് പോലീസിൽ പരാതി നൽകുകയായിരുന്നു.

എന്നാൽ പ്രഥമദൃഷ്ടിയാൽ ലൈംഗീകാതിക്രമം നടന്നിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. സംഭവത്തിന് ശേഷം സുരേഷ് ഗോപി ക്ഷമ ചോദിച്ച് രംഗത്തെത്തിയെങ്കിലും മാധ്യമ പ്രവർത്തക പരാതിയുമായി മുന്നോട്ട് പോകുകയായിരുന്നു.

English Summary : case of indecency with a journalist serious charges against suresh gopi

-Advertisements-