Friday, May 3, 2024
-Advertisements-
ENTERTAINMENTതൈക്കൂടം ബ്രിഡ്ജിന് തിരിച്ചടി ; വരാഹരൂപം സ്റ്റേ ചെയ്ത കേരള ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി...

തൈക്കൂടം ബ്രിഡ്ജിന് തിരിച്ചടി ; വരാഹരൂപം സ്റ്റേ ചെയ്ത കേരള ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

chanakya news
-Advertisements-

ന്യുഡൽഹി : കാന്താരയിലെ വരാഹരൂപം എന്ന ഗാനത്തിന് വിലക്കേർപ്പെടുത്തിയ കേരള ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. കേസിൽ അന്തിമ വിധിയോ ഇടക്കാല ഉത്തരവോ ഉണ്ടാകുന്നത് വരെ വരാഹ രൂപം എന്ന ഗാനം ചിത്രത്തിൽ ഉൾപ്പെടുത്തരുതെന്ന കേരള ഹൈക്കോടതിയുടെ വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ജെബി പർദീവാല എന്നിവരടങ്ങുന്ന ബെഞ്ചാണ് കേരള ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്തത്. കൂടാതെ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് ആവിശ്യപ്പെട്ട് കേരള സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് കാന്താരയുടെ നിർമ്മാതാവും,സംവിധായകനും ചേർന്ന് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

English Summary : kantara varaha roopam case suprim court

-Advertisements-