Saturday, May 18, 2024
-Advertisements-
KERALA NEWSവനിതാ ഡോക്ടറുടെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ച അശ്ലീല ചിത്രങ്ങൾ നീക്കിയില്ല ; ഫേസ്ബുക്കിനെതിരെ കേസെടുത്ത് കേരള...

വനിതാ ഡോക്ടറുടെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ച അശ്ലീല ചിത്രങ്ങൾ നീക്കിയില്ല ; ഫേസ്ബുക്കിനെതിരെ കേസെടുത്ത് കേരള പോലീസ്, ഫേസ്‌ബുക്ക് നോഡൽ ഓഫീസറെ അറസ്റ്റ് ചെയ്യാനും നീക്കം

chanakya news
-Advertisements-

തിരുവനന്തപുരം : വനിതാ ഡോക്ടറുടെ ഫേസ്‌ബുക്ക് ഹാക്ക് ചെയ്ത് അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്ത സംഭവത്തിൽ ഫേസ്ബുക്കിനെതിരെ കേസെടുത്ത് കേരള പോലീസ്. വനിതാ ഡോക്ടറുടെ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന അശ്ലീല ചിത്രങ്ങൾ നീക്കം ചെയ്യാൻ പോലീസ് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും ഫേസ്‌ബുക്ക് ചിത്രങ്ങൾ ഡിലീറ്റ് ചെയ്തില്ല. ഇതിനെ തുടർന്നാണ് പോലീസ് ഫേസ്ബുക്കിനെതിരെ കേസെടുത്തത്.

ആദ്യമായാണ് പോലീസ് ഫേസ്ബുക്കിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസെടുത്തതിന് പുറമെ ഫേസ്‌ബുക്കിന്റെ ഇന്ത്യയിലെ നോഡൽ ഓഫീസറെ അറസ്റ്റ് ചെയ്യാനുള്ള നടപടിക്രമങ്ങളും കേരള പോലീസ് ആരംഭിച്ചു.

തിരുവനന്തപുരം സ്വദേശിനിയായ വനിതാ ഡോക്ടറുടെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്താണ് അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. വനിതാ ഡോക്ടറുടെ പരാതിയിൽ കേസെടുത്ത പോലീസ് സൈബർ സെല്ല് വഴി ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള ശ്രമം നടത്തിയെങ്കിലും അത് സാധിച്ചില്ല. തുടർന്ന് ഹാക്ക് ചെയ്തയാളെ കണ്ടെത്താനും ചിത്രം നീക്കം ചെയ്യാനും ആവിശ്യപ്പെട്ട് ഐടി ആക്ട് 79 പ്രകാരം പോലീസ് ഫേസ്‍ബുക്കിന് നോട്ടീ അയക്കുകയായിരുന്നു.

ഒരാഴ്ച കഴിഞ്ഞിട്ടും ഫേസ്‌ബുക്കിന്റെ ഭാഗത്ത് നിന്നും യാതൊരുവിധത്തിലുളള നടപടിയും ഉണ്ടായില്ല. ഫേസ്‌ബുക്കിന്റെ ഭാഗത്ത് നിന്നും മറുപടി ഇല്ലാത്തതിനാൽ ക്രിമിനൽ ആക്ട് പ്രകാരം കേരള പോലീസ് ഫേസ്ബുക്കിനെതിരെ കേസെടുക്കുകയായിരുന്നു.

English Summary : kerala police files criminal case against facebook

-Advertisements-