Thursday, May 2, 2024
-Advertisements-
KERALA NEWSസംസ്ഥാനത്തെ പ്രഥമ പൗരന് നേരെയാണ് അതിക്രമം നടന്നതെന്ന് കോടതി, പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പോലീസ് ;...

സംസ്ഥാനത്തെ പ്രഥമ പൗരന് നേരെയാണ് അതിക്രമം നടന്നതെന്ന് കോടതി, പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പോലീസ് ; ഗവർണർക്ക് നേരെ അതിക്രമം നടത്തിയ എസ്എഫ്ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു

chanakya news
-Advertisements-

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അതിക്രമം നടത്തിയ സംഭവത്തിൽ ആറ് എസ്എഫ്ഐ പ്രവർത്തകർ റിമാൻഡിൽ. ആറാം പ്രതിയായ അമൻ ഗഫൂറിന് എൽഎൽബി പരീക്ഷ എഴുതുന്നതിനായി ഇടക്കാല ജാമ്യം അനുവദിച്ചു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്.

പ്രതികളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ എതിർത്തു. എസ്എഫ്ഐ പ്രവർത്തകർ രാഷ്ട്രീയപ്രവർത്തകരായതിനാൽ ജാമ്യം നൽകിയാൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ദുർബലപ്പെടുത്തുമെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എസ്എഫ്ഐ പ്രവർത്തകരുടെ അതിക്രമത്തിനിടെ ഗവർണർ സഞ്ചരിച്ച കാറിന് കേടുപാടുണ്ടായതായും 76,357 രൂപ നഷ്ടം സംഭവിച്ചതായും രാജ്ഭവൻ വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്തെ പ്രഥമ പൗരന് നേരെയാണ് അതിക്രമം നടന്നതെന്ന് കോടതി നിരീക്ഷിച്ചു. പ്രതികൾക്ക് ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രതികൾ തുടർന്നും ഇത്തരത്തിലുള്ള കുറ്റം ചെയ്യാൻ സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

English Summary :sfi attack kerala governor

-Advertisements-