Thursday, May 2, 2024
-Advertisements-
KERALA NEWSനിരന്തരം ഫോണിൽ വിളിച്ച് ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു ; പരാതി നൽകാനെത്തിയ യുവതിയെ പോലീസുകാരൻ പീഡിപ്പിച്ചതായി പരാതി

നിരന്തരം ഫോണിൽ വിളിച്ച് ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു ; പരാതി നൽകാനെത്തിയ യുവതിയെ പോലീസുകാരൻ പീഡിപ്പിച്ചതായി പരാതി

chanakya news
-Advertisements-

കോഴിക്കോട് : പരാതി നൽകാനെത്തിയ യുവതിയെ പോലീസുകാരൻ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് ഫറോക്ക് അസി. പോലീസ് കമ്മീഷണറുടെ പരിധിയിലുള്ള സ്റ്റേഷനിൽ ജോലി ചെയ്യുന്ന പോലീസുകാരനെതിരെയാണ് നഴ്‌സായ കോഴിക്കോട് സ്വദേശിനി പരാതി നൽകിയത്.

ഹബീബ് എന്നയാൾ യുവതിയിൽ നിന്ന് നാല് വർഷം മുൻപ് ഒരു മണിക്കൂറിനുള്ളിൽ തിരിച്ച് തരാമെന്ന് പറഞ്ഞ് നാൽപ്പതിനായിരം രൂപ കടം വാങ്ങിയിരുന്നു. എന്നാൽ പണം ഇയാൾ തിരിച്ച് നൽകിയില്ല തുടർന്ന് യുവതി കസബ പോലീസിൽ പരാതി നൽകാൻ പോകുന്നവഴി സഹായവുമായി എത്തിയ പോലീസുകാരൻ യുവതിയുടെ മൊബൈൽ നമ്പർ വാങ്ങുകയായിരുന്നു.

തുടർന്ന് പതിവായി ഫോണിലൂടെ വിളിക്കുകയും നഗരത്തിലെ ലോഡ്ജിൽ എത്തിച്ച് ലൈംഗീക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. പോലീസുകാരനെതിരെ കസബ പോലീസ് സ്റ്റേഷനിലും സിറ്റി കമ്മീഷണർക്കും പരാതി നൽകുകയും. വകുപ്പ്തല അന്വേഷണത്തിൽ കമ്മീഷണർ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പോലീസുകാരനെതിരെ കസബ പോലീസ് കേസടുത്തില്ലെന്നാണ് യുവതിയുടെ പരാതി.

English Summary : complaint against a police officer who rape nurse

-Advertisements-