ബിജെപിയുടെ മുന്നേറ്റം തടയാൻ സിപിഎം തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടത്തുന്നു

ഡിസംബറിൽ നടക്കാൻ പോവുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ അട്ടിമറി നീക്കം നടക്കുന്നുണ്ട് എന്ന ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. ബിജെപി സ്ഥാനാർത്ഥികളുടെ അപരന്മാർക്ക് താമരയോട് സാമ്യമുള്ള റോസാപ്പൂക്കൾ ആണ് ചിന്ഹമായി നൽകുന്നത്.

കൂടാതെ ബിജെപി സ്ഥാനാർത്ഥികളുടെ പേരിനു തോട്ടു താഴെയായി തന്നെ അപരന്മാരുടെ പേരുകളും നൽകുണ്ട്. സിപിഐഎം അനുഭാവികളായ ഉദ്യോഗസ്ഥരെ വച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള അട്ടിമറി ശ്രമം നടത്തുന്നത് എന്നും സുരേന്ദ്രൻ ആരോപിച്ചു.