Monday, May 6, 2024
-Advertisements-
KERALA NEWSമൃദുലയാണ് ആവിശ്യക്കാരുമായി വാട്സാപ്പിൽ ആശയവിനിമയം നടത്തിയിരുന്നത് ; ആഡംബര ഹോട്ടലിൽ താമസിച്ച് ലഹരിമരുന്ന് വില്പന യുവതിയുൾപ്പടെ...

മൃദുലയാണ് ആവിശ്യക്കാരുമായി വാട്സാപ്പിൽ ആശയവിനിമയം നടത്തിയിരുന്നത് ; ആഡംബര ഹോട്ടലിൽ താമസിച്ച് ലഹരിമരുന്ന് വില്പന യുവതിയുൾപ്പടെ മൂന്ന്‌പേർ അറസ്റ്റിൽ

chanakya news
-Advertisements-

കൊച്ചി : ആഡംബര ഹോട്ടലിൽ താമസിച്ച് ലഹരി മരുന്ന് വിൽപ്പന നടത്തിയിരുന്ന യുവതി ഉൾപ്പടെയുള്ള സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഓച്ചിറ സ്വദേശി റിജു ഇബ്രാഹിംകുട്ടി (41), കോട്ടയം കുറവിലങ്ങാട് സ്വദേശി ഡിനോ ബാബു (32), കണ്ണൂർ തലശേരി സ്വദേശി കെ മൃദുല (38) എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ ആഡംബര ഹോട്ടലിൽ നടത്തിയ റെയ്‌ഡിലാണ് സംഘം അറസ്റ്റിലായത്. ഇവരിൽ നിന്ന് 19.82 ഗ്രാം റസാലഹരിയും 4.5 ഗ്രാം ഹഷീഷ് ഓയിലും പോലീസ് പിടിച്ചെടുത്തു. ലഹരിമരുന്ന് വിൽപ്പനയ്ക്കായി കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു സംഘം.

യുവതിയെ മുൻ നിർത്തിയാണ് കച്ചവടം നടത്തിയിരുന്നത്. തൂക്കം നോക്കുന്നതിനായി ഡിജിറ്റൽ മെഷീൻ ഉൾപ്പടെയുള്ള ഉപകരണങ്ങളും സംഘം ഉപയോഗിച്ചിരുന്നു. അറസ്റ്റിലായ ഓച്ചിറ സ്വദേശി റിജു നേരത്തെയും ലഹരിമരുന്ന് കേസിൽ അറസ്റ്റിലായിരുന്നു. രണ്ടാം പ്രതി ഡിനോ ബാബുവിനെതിരെ വഞ്ചന കുറ്റത്തിനും കേസ് നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

അറസ്റ്റിലായ മൃദുലയെ മുൻ നിർത്തിയാണ് സംഘം ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നത്. പോലീസിന്റെ കണ്ണ് വെട്ടിക്കാനായിരുന്നു ആഡംബര ഹോട്ടലിൽ താമസിച്ചിരുന്നത്. വാട്സാപ്പ് വഴി മൃദുലയാണ് ആവിശ്യക്കാരുമായി ആശയവിനിമയം നടത്തിയിരുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.

English Summary : 3 people arrested with chemical intoxicants

-Advertisements-