Saturday, May 18, 2024
-Advertisements-
KERALA NEWSKasaragod Newsമുറിയിലേക്ക് വിളിച്ച്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിക്കുകയായിരുന്നു ; പള്ളിയിൽ നിസ്‌ക്കരിക്കാനെത്തിയ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ...

മുറിയിലേക്ക് വിളിച്ച്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിക്കുകയായിരുന്നു ; പള്ളിയിൽ നിസ്‌ക്കരിക്കാനെത്തിയ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

chanakya news
-Advertisements-

കാസർഗോഡ് : പള്ളിയിൽ നിസ്കരിക്കാനെത്തിയ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. കാസർഗോഡ് മുണ്ട്യത്തടുക്ക സ്വദേശി മുഹമ്മദ് അജ്മൽ ഹിമാമി സഖാഫിയാണ് അറസ്റ്റിലായത്. നിസ്കരിക്കാനായി പള്ളിയിലെത്തിയ വിദ്യാർത്ഥിയെ മദ്രസയ്ക്ക് സമീപത്തുള്ള മുറിയിൽ വിളിച്ച് വരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിക്കുകയായിരുന്നു.

കാസർഗോഡ് പോലീസിൽ ലഭിച്ച പരാതിയെ തുടർന്ന് പോക്സോ വകുപ്പ് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതേസമയം മദ്രസ അധ്യാപകനായ പ്രതിക്കെതിരെ മറ്റ് വിദ്യാർത്ഥികളും പരാതി ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

English Summary : madrasa teacher arrested in pocso case in kasaragod

-Advertisements-