Monday, May 6, 2024
-Advertisements-
KERALA NEWSവീടുമായുള്ള അടുപ്പം മുതലാക്കി മധ്യവയസ്കനും ഫേസ്‌ബുക്കിലൂടെ സഹൃദം സ്ഥാപിച്ച് യുവാക്കളും പീഡിപ്പിച്ചു ; ഒൻപതാം ക്ലാസ്സ്...

വീടുമായുള്ള അടുപ്പം മുതലാക്കി മധ്യവയസ്കനും ഫേസ്‌ബുക്കിലൂടെ സഹൃദം സ്ഥാപിച്ച് യുവാക്കളും പീഡിപ്പിച്ചു ; ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ

chanakya news
-Advertisements-

കൊല്ലം : ശാസ്താംകോട്ടയിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ വയോധികൻ ഉൾപ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര സ്വദേശി കൃഷ്ണൻകുട്ടി (65), ശാസ്താംകോട്ട സ്വദേശി അഭയജിത്ത് (20), ശൂരനാട് സ്വദേശി റിന്റു (20) എന്നിവരാണ് അറസ്റ്റിലായത്.

പതിനാലുകാരിയായ പെൺകുട്ടിയുടെ വീടുമായി അടുപ്പമുണ്ടായിരുന്ന കൃഷ്ണൻകുട്ടി പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. സാമൂഹിക മാധ്യമത്തിലൂടെയാണ് പെൺകുട്ടിയെ അഭിജിത്തും റിന്റുവും പരിചയപ്പെടുന്നത്. തുടർന്ന് പെൺകുട്ടിയെ കടത്തികൊണ്ട്പോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈനിനെ വിവരമറിയിക്കുകയും ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

English Summary : pocso case old man and youngsters arrested

-Advertisements-