Saturday, May 18, 2024
-Advertisements-
KERALA NEWSപെരിന്തൽമണ്ണയിൽ നിന്നും കാണാതായ ഒന്നര വയസുകാരന്റെ മൃതദേഹം വീട്ടുമുറ്റത്തെ കിണറിൽ നിന്നും കണ്ടെത്തി

പെരിന്തൽമണ്ണയിൽ നിന്നും കാണാതായ ഒന്നര വയസുകാരന്റെ മൃതദേഹം വീട്ടുമുറ്റത്തെ കിണറിൽ നിന്നും കണ്ടെത്തി

chanakya news
-Advertisements-

മലപ്പുറം : പെരിന്തൽമണ്ണയിൽ കാണാതായ ഒന്നര വയസുകാരനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ആലിപ്പറമ്പ് പാറക്കണ്ണി സ്വദേശികളായ മുഹമ്മദ് നൗഫൽ – അമീന ദമ്പതികളുടെ മകൻ മുഹമ്മദ് ഹനാൻ ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ വീട്ടുമുറ്റത്തെ കിണറ്റിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : malappuram kids death

-Advertisements-