Friday, May 3, 2024
-Advertisements-
ENTERTAINMENTCinemaതലച്ചോറ് ചുരുങ്ങുന്നു, ഉമീനീർ ഇറക്കാനും വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും മറന്നു ; സ്വന്തം പേര്...

തലച്ചോറ് ചുരുങ്ങുന്നു, ഉമീനീർ ഇറക്കാനും വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും മറന്നു ; സ്വന്തം പേര് പോലും എന്താണെന്ന് അറിയാത്ത അവസ്ഥയിൽ ചലച്ചിത്ര താരം കനകലത

chanakya news
-Advertisements-

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിന്ന താരമായിരുന്നു കനകലത. മുന്നൂറിലധീകം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ച കനകലത ഇപ്പോൾ അസുഖ ബാധിതയായി ദുരിത ജീവിതം നയിക്കുകയാണ്. പാർക്കിസൺസും ഡിമെൻഷ്യയും ബാധിച്ച കനക ലത പരസഹായം കൂടാതെ ജീവിക്കാൻ സാധിക്കാത്ത നിലയിലാണ്. ഇടയ്ക്ക് സ്വന്തം പേരുപോലും മറന്ന് പോകുന്ന അവസ്ഥയിലാണ് താരം.

രണ്ട് വർഷം മുൻപാണ് കനക ലതയ്ക്ക് രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. സഹോദരി വിജയമ്മയാണ് ആദ്യം രോഗം തിരിച്ചറിഞ്ഞത്. ലോക് ഡൗൺ കാലത്ത് വീടിന് പുറത്തിറങ്ങാതെ ഇരുന്നതിനാലുള്ള പ്രശ്നങ്ങൾ ആണെന്നാണ് ആദ്യം കരുതിയിരുന്നത്. ഉറക്ക കുറവുള്ളതിനാൽ സൈക്യാട്രിസ്റ്റിനെ കാണാമെന്ന് വിജയമ്മ പറഞ്ഞെങ്കിലും അതിന്റെ ആവിശ്യമൊന്നും ഇല്ലെന്ന് പറഞ്ഞ് കനകലത ഒഴിഞ്ഞ് മാറുകയായിരുന്നു.

ഉറക്കം നഷ്ടപ്പെട്ടതോടെ അസ്വസ്ഥകൾ കൂടി വന്നു. സ്ഥിരമായി ചെയ്യാറുള്ള യോഗ ചെയ്യുന്നതക്കെ നിർത്തി. അപ്പോഴും ഡോക്ടറെ കാണാമെന്ന് താൻ പറഞ്ഞെങ്കിലും കനക ലത സമ്മതിച്ചില്ലെന്ന് സഹോദരി വിജയമ്മ പറയുന്നു. പിന്നീട് തന്റെ നിർബന്ധത്തിന്‌ വഴങ്ങി കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിൽ ഒരു സൈക്യാട്രിസ്റ്റിനെ കണ്ടു. അപ്പോഴാണ് ഡിമെൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് ഡോക്ടർ പറഞ്ഞത്. ഇതിനിടെ കായംകുളത്തുള്ള ഞങ്ങളുടെ സഹോദരി മരണപെട്ടു. മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് മടങ്ങും വഴി പരുമല ആശുപത്രിയിൽ കാണിച്ച് എംആർഐ സ്കാനിങ് നടത്തിയപ്പോഴാണ് കനകലതയുടെ തലച്ചോറ് ചുരുങ്ങുകയാണെന്ന് കണ്ടെത്തിയത്.

തിരുവനന്തപുരത്ത് തിരിച്ചെത്തിയതിന് പിന്നാലെ കിംസ് ഹോസ്പിറ്റലിൽ എത്തി ഡോക്ടറെ കാണുകയും ചികിത്സ തുടങ്ങുകയും ചെയ്തു. ഒരു മാസത്തോളം ഐസിയുവിൽ കഴിഞ്ഞതായും വിജയമ്മ പറയുന്നു. അന്നേ ഡോക്ടർ പറഞ്ഞതാണ് ക്രമേണ ഭക്ഷണം കഴിക്കാതെ വരുമെന്ന്. അതുകൊണ്ട് ട്യൂബ് ഇടുന്നതാണ് നല്ലതെന്ന്. ഇപ്പോൾ ഭക്ഷണം കഴിക്കുന്നത് പൂർണമായും നിർത്തി. ഉമിനീരിറക്കാനും വെള്ളം കുടിക്കാനും ദൈനംദിന കാര്യങ്ങൾ ചെയ്യുന്നത് പോലും മറന്ന് പോയെന്നും വിജയമ്മ പറയുന്നു.

വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു. വിശക്കുന്നതൊന്നും അവൾ അറിയുന്നില്ല. ഭക്ഷണം ലിക്വിഡ് ആയാണ് നൽകുന്നത്. ഭക്ഷണം വേണോ എന്ന് ചോദിച്ച് നിർബന്ധിച്ച് കഴിപ്പിക്കുകയാണ് ചെയ്യുന്നത്. ചിലപ്പോൾ കഴിക്കുകയും ചിലപ്പോൾ തുപ്പി കളയുകയോ ചെയ്യും. അമ്പത്തേഴുകാരി മൂന്ന് വയസുകാരിയായാൽ എങ്ങനെ ഇരിക്കും എന്ന് വിജയമ്മ ചോദിക്കുന്നു.

English Summary : malayalam actress Kanaka Latha suffering from Parkinson’s disease

-Advertisements-