Wednesday, May 1, 2024
-Advertisements-
TECHNOLOGYമാസ വരുമാനം രണ്ട് കോടിയോളം രൂപ, ഒരു രൂപ പോലും നികുതി അടച്ചിട്ടില്ല ; യൂട്യൂബർമാരുടെ...

മാസ വരുമാനം രണ്ട് കോടിയോളം രൂപ, ഒരു രൂപ പോലും നികുതി അടച്ചിട്ടില്ല ; യൂട്യൂബർമാരുടെ വീടുകളിൽ നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയത് 25 കോടി രൂപയുടെ നികുതി വെട്ടിപ്പ്

chanakya news
-Advertisements-

കൊച്ചി : കഴിഞ്ഞ ദിവസം യുട്യൂബർമാരുടെ വീടുകളിൽ ആദായവകുപ്പ് നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയത് 25 കോടി രൂപയുടെ നികുതി വെട്ടിപ്പ്. മാസങ്ങളോളം നിരീക്ഷിച്ചതിന് ശേഷമാണ് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം പതിമൂന്ന് യൂട്യൂബർമാരുടെ വീടുകളിൽ റെയിഡ് നടത്തിയത്.

മുപ്പതോളം യൂട്യൂബർമാരെ മാസങ്ങളോളം നിരീക്ഷിച്ചതിന് ശേഷമാണ് ആദായവകുപ്പ് ഉദ്യോഗസ്ഥർ പതിമൂന്ന് പേരുടെ വീടുകളിൽ റെയിഡ് നടത്തിയത്. ഇവർക്ക് മാസം രണ്ട് കോടിയിലേറെ രൂപയോളം വരുമാനം ഉള്ളതായി റെയ്‌ഡിൽ വ്യക്തമായി. ഇതുവരെ ഒരു രൂപ പോലും നികുതി അടച്ചിട്ടില്ലെന്നും ആദായ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി.

ചില വ്‌ളോഗർമാർ കൃത്യമായി ആദായനികുതി റിട്ടേൺസ് സമർപ്പിക്കാറുണ്ടെങ്കിലും വരുമാനം മറച്ച് വെച്ചതായും കണ്ടെത്തിയിട്ടുണ്ട്. നികുതി അടയ്ക്കാത്തവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

English Summary : malayalam youtubers earn billions per month 25 crore tax evasion detected

-Advertisements-