Friday, May 3, 2024
-Advertisements-
INTERNATIONAL NEWSGulf Newsഷാർജയിൽ മലയാളി യുവതിയെ താമസ സ്ഥലത്തെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി, തൃശൂർ സ്വദേശിനിയാണ് മരിച്ചത്

ഷാർജയിൽ മലയാളി യുവതിയെ താമസ സ്ഥലത്തെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി, തൃശൂർ സ്വദേശിനിയാണ് മരിച്ചത്

chanakya news
-Advertisements-

ഷാർജ : ഷാർജയിൽ മലയാളി യുവതിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) നെയാണ് കുളിമുറിയിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജയിൽ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു നീതു.

തൃശൂർ അയ്യന്തോൾ സ്വദേശിനിയാണ് നീതു. ഭർത്താവിനൊപ്പം ഷാർജയിലെ വില്ലയിൽ താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം വില്ലയുടെ ഒരു ഭാഗത്ത് ഇലക്ട്രിക് ജോലികൾ നടന്നിരുന്നു. കുളിമുറിയിലെ വെള്ളത്തിൽ നിന്നും ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.

English Summary : malayali enginner living in sharjah died of electrocution

-Advertisements-