Sunday, May 19, 2024
-Advertisements-
KERALA NEWSഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ഇയാൾ സംശയിച്ചിരുന്നു ; ഭാര്യയുടെ വായിലേക്ക് കീടനാശിനി ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച...

ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ഇയാൾ സംശയിച്ചിരുന്നു ; ഭാര്യയുടെ വായിലേക്ക് കീടനാശിനി ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

chanakya news
-Advertisements-

കൊല്ലം : കുളത്തൂപ്പുഴയിൽ അവിഹിത ബന്ധം ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാട്ടാക്കട കുറ്റിച്ചൽ സ്വദേശി അജിത്ത് (37)ആണ് അറസ്റ്റിലായത്. ഈ മാസം ഒൻപതാം തീയതിയാണ് കേസിനസപദമായ സംഭവം നടന്നത്.

ഭാര്യ സുകന്യയ്ക്ക് മറ്റൊരു യുവാവുമായി അവിഹിതബന്ധമുണ്ടെന്ന് അജിത്ത് സംശയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും നിരന്തരം വഴക്കിട്ടിരുന്നു. സംഭവ ദിവസം ഇതേ കാരണത്താൽ അജിത്ത് സുകന്യയുമായി വഴക്കിടുകയും. വഴക്കിനിടയിൽ സുകന്യയുടെ വായിൽ കീടനാശിനി ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

സുകന്യയുടെ നിലവിളികേട്ട് ഓടിയെത്തിയ എസ്റ്റേറ്റ് ജീവനക്കാരാണ് സുകന്യയെ ആശുപത്രിയിൽ എത്തിച്ചത്. സചികിത്സയിൽ കഴിയുന്നതിനിടെ പോലീസ് സുകന്യയുടെ മൊഴിയെടുക്കുകയും അജിത്തിനെതിരെ വധശ്രമത്തിന് കേസെടുക്കുകയുമായിരുന്നു.

English Summary : man arresred for trying to kill his wife

-Advertisements-