കൊല്ലം : ക്ഷേത്ര മൈതാനത്ത് ഉറങ്ങിക്കിടന്ന യുവാവിന്റെ തലയിലൂടെ മിനി ബസ് കയറി യുവാവിന് ദാരുണാന്ത്യം. കണ്ണനല്ലൂർ ചേരിക്കോണം സ്വദേശി പൊന്നമ്മയുടെ മകൻ രാജീവ് (25) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് അപകടം സംഭവിച്ചത്.
കണ്ണനല്ലൂർ ക്ഷേത്രത്തിൽ ഉത്സവ പരിപാടികൾ നടക്കുന്നതിനിടെ ക്ഷേത്ര മൈതാനത്തിന് പുറത്തുള്ള ഫുട്‌ബോൾ ഗ്രൗണ്ടിൽ കിടന്നുറങ്ങുകയായിരുന്നു രാജീവ്. ഇതിനിടെ മിനി ബസ് രാജീവിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. രാജീവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ മിനി ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
English Summary : man dies after mini bus run over the head