Saturday, May 18, 2024
-Advertisements-
KERALA NEWSദാമ്പത്യ പ്രശ്‌നം നാരി പൂജ ചെയ്ത് പരിഹരിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ...

ദാമ്പത്യ പ്രശ്‌നം നാരി പൂജ ചെയ്ത് പരിഹരിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

തൃശൂർ : ദാമ്പത്യ പ്രശ്‌നം നാരി പൂജ ചെയ്ത് പരിഹരിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തൃശൂർ കോമ്പാറ സ്വദേശി പ്രദീപ് (43) ആണ് അറസ്റ്റിലായത്. മൂന്ന് വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ദാമ്പത്യ പ്രശ്നങ്ങൾ നേരിടുന്ന യുവതിയെ നാരി പൂജ ചെയ്താൽ പ്രശ്നങ്ങൾ മാറുമെന്ന് വിശ്വസിപ്പിച്ച് ശേഷം വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പേരാമ്പ്ര സ്വദേശിനിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary : man arrested for molesting young woman thrissur

-Advertisements-