Saturday, May 18, 2024
-Advertisements-
KERALA NEWSവീട്ട്മുറ്റത്ത് നിൽക്കുകയായിരുന്ന നാലാം ക്ലാസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 68 കാരൻ അറസ്റ്റിൽ

വീട്ട്മുറ്റത്ത് നിൽക്കുകയായിരുന്ന നാലാം ക്ലാസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 68 കാരൻ അറസ്റ്റിൽ

chanakya news
-Advertisements-

കാഞ്ഞങ്ങാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 68 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ എം അബുബക്കർ ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതി അറസ്റ്റിലായത്.

വീട്ട് മുറ്റത്ത് നിൽക്കുകയായിരുന്ന നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി വിവരം വീട്ടുകാരെ അറിയിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പോലീസ് പെൺകുട്ടിയുടെ മൊഴിയെടുത്ത പോക്സോ കുറ്റം ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

സിപിഎം ന്റെ സജീവ പ്രവർത്തകനായ അബുബക്കറിനെ ഇക്കഴിഞ്ഞ ലോക്കൽ സമ്മേളനത്തിൽ നേതൃനിരയിലേക്ക് കൊണ്ടുവന്നിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.

English Summary : man arrested under pocso act kasaragod

-Advertisements-